ബിസിനസ്സുകൾ വീഡിയോ പരസ്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത
1. ദൃശ്യങ്ങൾ ആശയം കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ സഹായിക്കുന്നു
മറ്റ് പരമ്പരാഗത പരസ്യങ്ങളേക്കാൾ വീഡിയോ പരസ്യങ്ങൾ വളരെ ഫലപ്രദമാകുന്നത് എന്തുകൊണ്ടാണെന്നതിന് ശാസ്ത്രീയ വിശദീകരണമുണ്ട്. നമ്മുടെ മസ്തിഷ്കം പ്രോസസ്സ് ചെയ്യുന്ന 90% വിവരങ്ങളും ദൃശ്യങ്ങളാണ്. അതിനാൽ, ദൃശ്യങ്ങൾ ആശയം കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ സഹായിക്കുന്നു. ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരസ്യത്തിൻ്റെ ഒരേയൊരു രൂപമല്ല വീഡിയോ. എന്നാൽ നിങ്ങൾക്ക് ലഭ്യമായിരിക്കുന്ന ഓപ്ഷനുകളിൽ ഏറ്റവും ആകർഷകവും വിനോദകരവുമായ ഓപ്ഷൻ വീഡിയോയാണ്.
2. വീഡിയോ പരസ്യങ്ങൾ വേഗത്തിൽ വരുമാനം വർദ്ധിപ്പിക്കുന്നു
വീഡിയോ പരസ്യങ്ങൾ ഉപയോഗിക്കുന്ന ബിസിനസ്സുകൾക്ക് വീഡിയോ ഇതര ഉള്ളടക്കം ഉപയോഗിക്കുന്നവരേക്കാൾ വളരെ വേഗത്തിൽ വരുമാനം വർദ്ധിപ്പിക്കാൻ കഴിയും. കാരണം കോർപ്പറേറ്റ് വീഡിയോകൾ, വിശദീകരണ വീഡിയോകൾ, ആമുഖ വീഡിയോകൾ തുടങ്ങിയ വിവിധയിനം വീഡിയോകളിലൂടെ ഫലപ്രദമായി നിങ്ങളുടെ ബ്രാൻഡിനെ ആളുകൾക്ക് പരിചിതമാകുകയും അതുവഴി നിങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുരുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ബിസിനസ്സിൻ്റെ വരുമാനത്തിൽ വർദ്ധനവുണ്ടാക്കും.
Related Article: നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനുള്ള 10 മാർഗങ്ങൾ
3. ഉപഭോക്താക്കൾ വീഡിയോ നന്നായി ഇഷ്ടപ്പെടുന്നു
ഭൂരിഭാഗം ഉപഭോക്താക്കളും എഴുത്തുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങളേക്കാൾ വീഡിയോ പരസ്യങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന തിരക്കേറിയ വിപണിയിൽ തങ്ങളുടെ ഉള്ളടക്കം വേർതിരിച്ചറിയാൻ ബ്രാൻഡുകൾക്ക് ഉപഭോക്താക്കളുമായി ദൃശ്യപരമായി ഇടപെടുന്ന വീഡിയോകളെ ആശ്രയിക്കാനാകും.
4. വീഡിയോ യഥാർത്ഥത്തിൽ ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു
വീഡിയോ പരസ്യങ്ങൾ ഉപഭോക്താക്കൾ ഇഷ്ടപ്പെടുക മാത്രമല്ല, അവരുടെ വിവിധ സാധനങ്ങളും സേവനങ്ങളും വാങ്ങാനുള്ള തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ചെറുകിട ബിസിനസ്സുകൾക്ക് അവരുടെ ഉൽപ്പന്നങ്ങളുടെ വീഡിയോ പങ്കുവെക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നു.
5. വീഡിയോ പരസ്യങ്ങൾ വിൽപ്പനയെ സഹായിക്കുന്നു
വീഡിയോയുടെ ഫലപ്രാപ്തിയെക്കുറിച്ചറിയാനുള്ള മികച്ച വേദികളിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സ്റ്റോറുകളായ ആമസോണും ഈബേയും. ഇവർ പുത്തുവിട്ട കണക്കുകൾ പ്രകാരം സാധനങ്ങളുടെ പേജിൽ വീഡിയോ പരസ്യങ്ങൾ ചേർക്കുന്നത് വിൽപ്പനയെ 35% വരെ വർദ്ധിപ്പിക്കുന്നു.
6. ആളുകൾ മുമ്പുള്ളതിക്കാൾ കൂടുതൽ വീഡിയോ കാണുന്നു
ഓൺലൈൻ വീഡിയോ ഉപഭോഗം വർഷം തോറും ഏകദേശം 32% വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത് ഓൺലൈനിൽ മാത്രമല്ല. ആഗോളതലത്തിൽ ശരാശരി മനുഷ്യൻ ഒരു ദിവസം 85 മിനിറ്റ് വീഡിയോ കാണുന്നു. ഈ സംഖ്യ ചുരുങ്ങിയ സമയത്തിനുള്ളിൽ 100 മിനിറ്റിൽ കൂടുതലാകാം. ഇത് മികച്ച ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതയാണ് ബിസിനസ്സുകൾക്ക് തുറന്നു തരുന്നത്.
7. സോഷ്യൽ മീഡിയ വീഡിയോകൾ ഇഷ്ടപ്പെടുന്നു
ഓൺലൈനിൽ സോഷ്യൽ മീഡിയയുടെ മൊത്തത്തിലുള്ള വളർച്ചയുടെയും ജനപ്രീതിയുടെയും ഒരു വലിയ പങ്ക് വീഡിയോയുടേതാണ്. യൂടൂബിനു പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോകൾ പങ്കിടാനാകും. ബിസിനസ്സുകളുടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വീഡിയോ.
Related Topic: സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വഴി എങ്ങനെ ബിസിനസ്സുകൾക്ക് നേട്ടമുണ്ടാക്കാം?
8. സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ വീഡിയോയെ കൂടുതൽ ഇഷ്ടപ്പെടുന്നു
സോഷ്യൽ മീഡിയയ്ക്കൊപ്പം, വീഡിയോ കൊണ്ടുള്ള മാർക്കറ്റിംഗ് സാധ്യതകൾ വർദ്ധിപ്പിക്കുന്ന മറ്റ് പ്രധാന മാർഗങ്ങൾ സ്മാർട്ട്ഫോണുകളാണ്. ഇക്കാലത്ത് മിക്ക ഉപഭോക്താക്കളും അവരുടെ മൊബൈലിൽ വീഡിയോ കാണുന്നു. അതിനാൽ മൊബൈൽ സ്ക്രീനിനയോജ്യമായ വിഡിയോ പരസ്യങ്ങൾ നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യും.
9. വീഡിയോകൾ ഇ-മെയിൽ ഓപ്പൺ നിരക്കുകളെ കാര്യമായി വർദ്ധിപ്പിക്കുന്നു
ബ്രാൻഡുകൾ അവരുടെ ഉപഭോക്താക്കളുമായി ഇടപഴകാനുള്ള ഒരു മികച്ച മാർഗമായി ഇ-മെയിൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്നു. ഇ-മെയിലിൽ വീഡിയോ തംബ്നെയിൽ കാണുന്നതുമുതൽ ഇ-മെയിൽ സബ്ജക്ടിൽ വീഡിയോ എന്ന വാക്ക് ഉൾപ്പെടുത്തുന്നതുവരെ ഇ-മെയിൽ തുറന്നുനോക്കുന്നതിൻ്റെ നിരക്ക് വർദ്ധിപ്പിക്കുന്നു.
Related Article: ഇ-മെയിൽ മാർക്കറ്റിംഗ് എങ്ങനെ നിങ്ങളുടെ ബിസിനസ്സിൻ്റെ വളർച്ചയെ സ്വാധീനിക്കുന്നു?
10. സെർച്ച് എഞ്ചിനുകൾ വീഡിയോ ഇഷ്ടപ്പെടുന്നു
നല്ല സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ കമ്പനികൾ ബിസിനസ്സ് വെബ്സൈറ്റുകൾക്കായുള്ള സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ ക്യാമ്പയിനുകൾ തയ്യാറാക്കുമ്പോൾ വീഡിയോകൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. സോഷ്യൽ മീഡിയ വഴി വീഡിയോകൾ വിതരണം ചെയ്യുന്നതും ബ്ലോഗുകളിൽ പോസ്റ്റുചെയ്യുന്നതും നിങ്ങളുടെ വെബ്സൈറ്റിൻ്റെ ഉള്ളടക്കത്തിൽ ചേർക്കുന്നതുമെല്ലാം പ്രസക്തമായ വിവരങ്ങൾക്കായി തിരയുമ്പോൾ നിങ്ങളുടെ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ്സിനെ കണ്ടെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
Related Topic: ബിസിനസ് വെബ്സൈറ്റ് ഗൂഗിൾ സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ ചെയ്യേണ്ടതിൻ്റെ പ്രാധാന്യം
Top 10 Benefits of Video Advertising for Businesses
See the top list of benefits offered by video advertising to businesses.
1. Visuals help to spread the message more effectively
There is a scientific explanation for why video ads are more effective than other traditional ones. 90% of the information that our brain processes are visual. Therefore, visuals help to convey the business message more effectively. Video is not the only form of visual advertising. But the most engaging and entertaining option available to you is video.
2. Video advertising increase revenue faster
Businesses that use video advertising can increase revenue much faster than those who use non-video content. This is because you can effectively increase your brand recognition through different types of videos such as corporate videos, explainer videos, intro videos, and more.
This brand recognition establishes trust among customers and increases the revenue of your business. You can make sure the video follows your brand design by hiring a reliable branding company in Kerala.
3. Customers like the video well
Studies show that most consumers prefer video ads to text ads. In an increasingly busy market, brands can rely on videos that visually interact with consumers to distinguish their content.
4. Video actually influences customer decisions
Video advertising not only attracts consumers but also influences their decision to purchase a variety of goods and services. Small businesses attract more customers by sharing videos of their products.
5. Video ads help sales
The world’s largest online stores like Amazon and eBay are the best place to learn about the effectiveness of video advertising. According to their statistics, placing video ads on the product page can increase sales by up to 35%.
6. People are watching more videos than ever before
Online video consumption is increasing by about 32% every year. It’s not just about online videos. Globally, the average person watches 85 minutes of video a day. This number can reach more than 100 minutes in a short time. This opens up a great digital marketing opportunity for businesses.
7. Social media likes video
Video plays an important role in the overall growth and popularity of social media online. Videos can be shared not only on YouTube but also on social media platforms such as Facebook, Instagram, etc. Video is an integral part of the social media marketing strategies of businesses created by top video marketing agencies.
8. Smartphone users like the video even more
Along with social media, smartphones are another important thing that increases the online marketing potential of video. Nowadays most consumers watch videos on their mobile phones. So video ads that are suitable for mobile screens will be good for your business growth.
9. Videos significantly increase email open rates
Brands use email marketing as a great way to interact with their customers. Everything from seeing the video thumbnail on the email to adding the word video on the email subject can lead to the receiver opening the video.
10. Search engines love video
The best SEO companies give importance to videos when creating search engine optimization campaigns for business websites. Distributing videos through social media, posting them on blogs, adding them to your website content, etc., can increase the chance that your customers will find your business when searching for relevant information.
Advantages of Video Advertising for Businesses in a Nutshell
Videos can convey more messages than texts. Therefore, video ads are more effective than traditional marketing methods.