നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനുള്ള 10 മാർഗങ്ങൾ
1. അർത്ഥവത്തായ ലോഗോ
ബിസിനസ്സ് ഉടമകൾ അവരുടെ ബിസിനസ്സിന് ശക്തമായ ബ്രാൻഡ് ഐഡൻ്ററ്റി ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കണം. നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടുന്നതിന് നിങ്ങളുടെ ബിസിനസ്സിനെ പ്രതിനിധീകരിക്കുന്ന ഒരു ലോഗോ ആവശ്യമാണ്. നിങ്ങൾക്ക് ലോഗോ ഡീസൈൻ സേവനങ്ങളും മറ്റും നൽകാൻ കഴിയുന്ന മികച്ച ലോഗോ ഡിസൈനർമാരും ഗ്രാഫിക് ഡിസൈനർമാരും അടങ്ങിയ നിരവധി ബ്രാൻഡ് ഡിസൈൻ ഏജൻസികളുണ്ട്.
Related Article: നിങ്ങളുടെ ബിസിനസ്സിന് പ്രൊഫഷണൽ ലോഗോ ഡിസൈൻ കൊണ്ടുള്ള നേട്ടങ്ങൾ
2. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്
ഇന്നത്തെ കാലത്ത് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനുള്ള മികച്ച മാർഗമാണ്. ഓൺലൈനിൽ സ്വാധീനമുള്ള വ്യക്തികളിലൂടെ നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുക.
Related Topic: സമൂഹമാധ്യമങ്ങളിൽ സ്വാധീനമുള്ള വ്യക്തികളെക്കൊണ്ട് പരസ്യം ചെയ്യിക്കുന്നതുകൊണ്ട് ബിസിനസ്സിനുള്ള പ്രയോജനങ്ങൾ
3. ശക്തമായ വെബ്സൈറ്റ് സാന്നിധ്യം
നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടുന്നതിന്, നിങ്ങൾക്ക് ശക്തമായ ഒരു വെബ്സൈറ്റ് സാന്നിധ്യം ആവശ്യമാണ്. നിങ്ങളൊരു സ്റ്റാർട്ട്-അപ്പ് ബിസിനസ് ഉടമയാണെങ്കിൽ, ലളിതമായ ഒരു വെബ്സൈറ്റ് പേജ് സൃഷ്ടിച്ചുകൊണ്ട് നിങ്ങൾക്ക് ആരംഭിക്കാം. ഇതിനായി നിങ്ങൾക്ക് ഒരു പരിചയസമ്പത്തുള്ള വെബ് ഡിസൈനറെ സമീപിക്കാം.
Related Article: എന്തുകൊണ്ട് എല്ലാ ബിസിനസ്സുകൾക്കും വെബ്സൈറ്റ് അത്യാവശ്യമായി വരുന്നു?
4. ഇമെയിൽ മാർക്കറ്റിംഗ്
നിങ്ങളുടെ കമ്പനിക്ക് കൂടുതൽ ഉപഭോക്താക്കളെ നേടിയെടുക്കുന്നതിനും ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടുന്നതിനുമുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഇമെയിൽ മാർക്കറ്റിംഗ്. നിങ്ങളുടെ ബ്രാൻഡിന്റെ വിശ്വസ്യത വർദ്ധിപ്പിക്കുന്നതിനും ബ്രാൻഡിനെ കൂടുതൽ പേർക്ക് പരിചിതമാക്കുന്നതിനും ഇമെയിലുകൾ ഉപയോഗിച്ച് പ്രചാരണം നടത്തുക എന്നതാണ് ഇമെയിൽ മാർക്കറ്റിംഗ് തന്ത്രം.
Related Topic: ഇ-മെയിൽ മാർക്കറ്റിംഗ് എങ്ങനെ നിങ്ങളുടെ ബിസിനസ്സിൻ്റെ വളർച്ചയെ സ്വാധീനിക്കുന്നു?
5. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്
നിങ്ങളുടെ ബ്രാൻഡിനെക്കുറിച്ച് ശക്തമായ അവബോധം വളർത്തിയെടുക്കാൻ, നിങ്ങൾ സോഷ്യലൈസ് ചെയ്യേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുക എന്നതാണ് അതിനുള്ള ഏറ്റവും മികച്ച മാർഗം. നിങ്ങളുടെ ഉപഭോക്താക്കളുമായി സംവദിക്കുക. രസകരവും വിജ്ഞാനപ്രദവുമായ പോസ്റ്റുകളിലൂടെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റുക. നിങ്ങളുടെ ബ്രാൻഡുമായി ബന്ധപ്പെട്ട ഉള്ളടക്കം നിർമ്മിക്കുന്നതിനും പങ്കിടുന്നതിനും നിങ്ങളുടെ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ കോണ്ടസ്റ്റുകൾ സംഘടിപ്പിക്കുക.
നിങ്ങൾക്ക് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കാമ്പെയ്നുകൾ സ്വയം നിയന്ത്രിക്കുവാൻ കഴിയുന്നില്ലെങ്കിൽ, പരിചയസമ്പത്തുള്ള സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മുതലായ ഓരോ പ്ലാറ്റ്ഫോമിനും അനുയോജ്യമായ മാർക്കറ്റിംഗ് സേവനങ്ങൾ നൽകുവാൻ ഇത്തരം ഏജൻസികൾക്ക് സാധിക്കും.
Related Topic: സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വഴി എങ്ങനെ ബിസിനസ്സുകൾക്ക് നേട്ടമുണ്ടാക്കാം?
6. വീഡിയോ ആഡ്സ്
ഓൺലൈനിൽ നിങ്ങളുടെ ബ്രാൻഡിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് വീഡിയോ. സോഷ്യൽ നെറ്റ്വർക്കുകൾ, യൂട്യൂബ് എന്നിവ പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി നിങ്ങളുടെ കോർപ്പറേറ്റ് വീഡിയോ പ്രചരിപ്പിയ്ക്കാം. ഇത് നിങ്ങളുടെ ബ്രാൻഡ് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുവാൻ സഹായിക്കും.
Related Topic: ബിസിനസ്സുകൾ വീഡിയോ പരസ്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത
7. ഗൂഗിൾ ആഡ്സ്
ഗൂഗിൾ ആഡ്സ് ഉപയോഗപ്പെടുത്തുന്നത് ഒരു മികച്ച മാർക്കറ്റിംഗ് തന്ത്രമാണ്. ഇമേജ് ആഡ്സ് ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കളെ നിങ്ങളുടെ ബ്രാൻഡിലേക്ക് ആകർഷിക്കാം. കൂടാതെ നിങ്ങളുടെ മാർക്കറ്റിംഗ് ക്യാമ്പയ്നുകൾ വിശകലനം ചെയ്യുന്നതിനും മറ്റു കമ്പനികളുമായി താരതമ്യപ്പെടുത്തുന്നതിനും ഗൂഗിൾ ടൂളുകൾ ഉപയോഗപ്പെടുത്താം.
Related Topic: ഗൂഗിൾ ആഡ്സ് വഴി പരസ്യം ചെയ്യുന്നതുകൊണ്ട് ചെറുകിട ബിസിനസ്സുകൾക്കുള്ള നേട്ടങ്ങൾ
8. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ
ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ നിങ്ങളുടെ വെബ്സൈറ്റിൻ്റെ വിസിബിലിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയയാണ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ ചെയ്യുന്നത് വഴി നിങ്ങളുടെ വെബ്സൈറ്റ് സെർച്ച് എഞ്ചിൻ റിസൾട് പേജുകളിൽ മുന്നിട്ടുനിൽക്കും.
ഒരു സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ കമ്പനിയുടെ സഹായത്തോടെ നിങ്ങളുടെ വെബ്സൈറ്റിൻ്റെ ഉള്ളടക്കം സെർച്ച് എഞ്ചിൻ വിസിബിലിറ്റി വർധിപ്പിക്കുന്ന തരത്തിൽ ക്രമീകരിക്കാനാവും. ഇത്തരം കമ്പനികൾ വെബ്സൈറ്റിൻ്റെ ഉള്ളടക്കം സൃഷ്ടിക്കുമ്പോൾ അനുയോജ്യമായ കീവേഡുകൾ ഉപയോഗപ്പെടുത്തി ആ ഉള്ളടക്കം മെച്ചപ്പെടുത്തും.
Related Article: ബിസിനസ് വെബ്സൈറ്റ് ഗൂഗിൾ സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ ചെയ്യേണ്ടതിൻ്റെ പ്രാധാന്യം
9. ആകർഷകമായ ഡിസൈൻ വർക്കുകൾ
നിങ്ങളുടെ മാർക്കറ്റിംങിന്റെയും വെബ്സൈറ്റ് ഉള്ളടക്കത്തിൻ്റെയും ഭാഗമായി വിഷ്വലുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ബ്രാൻഡിന് മികച്ച വിസിബിലിറ്റി ഉണ്ടാകാൻ സാധ്യതയുണ്ട്. കുറച്ച് ഫലപ്രദമായ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വിഷ്വൽ മാർക്കറ്റിംഗിൽ വിജയിക്കാനാകും. നിങ്ങളുടെ ബ്രാൻഡുമായി ബന്ധപ്പെട്ട എല്ലാ ഡിസൈനുകളിലും സ്ഥിരത നിലനിർത്തുക. ലോഗോ, ബ്രോഷറുകൾ, ബിസിനസ്സ് കാർഡ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും ഷെയർ ചെയ്യുന്ന ചിത്രങ്ങൾ എന്നിവകളിലെല്ലാം ഒരേ പാറ്റേൺ നിലനിർത്തുന്നതിലൂടെ ബ്രാൻഡ് ഐഡൻ്ററ്റി സൃഷ്ടിക്കാനാകും.
Related Topic: മനോഹരമായ ഗ്രാഫിക് ഡിസൈനുകൾ എങ്ങനെ ബിസിനസ്സിൻ്റെ വളർച്ചയ്ക്ക് സഹായകമാകുന്നു?
10. കണ്ടൻറ് മാർക്കറ്റിംഗ്
കണ്ടൻറ് മാർക്കറ്റിങിനായി ഉപഭോക്താക്കളുമായും പെട്ടെന്ന് കണക്ട് ആവുന്ന തരത്തിലുള്ള കണ്ടൻറ് നിങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ ഒരു മികച്ച ബ്രാൻഡ് സ്റ്റോറിയുമായി വരുന്നത് നിങ്ങളുടെ ബ്രാൻഡിന്റെ വിശ്വാസ്യത വർധിപ്പിക്കാൻ സഹായിക്കും. തുടർന്നും ഇത്തരത്തിൽ വിജ്ഞാനപ്രദമായ കണ്ടൻറ് സൃഷ്ടിക്കുകയും അത് സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യണം.
Related Article: ബിസിനസ്സുകൾ കണ്ടന്റ് മാർക്കറ്റിംഗ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം
Tips To Get Your Brand Familiar to Customers
1. Meaningful Logo
Business owners must understand the importance of branding in their business. Firstly, to get the business noticed online, your company must have a logo that represents your brand. There are many brand design companies with the best logo designers, graphic designers, etc. who can deliver unique logo design and brand design services.
2. Influencer Marketing
Influencer marketing is a great way to get recognition in the digital space. The basic idea of influencer marketing is to have influential people communicate the details about your brand and familiarize the products and services offered by your company. This can be done through blogger reviews social media posts and so on.
3. Strong Website Presence
Having a website is the most effective way to get the attention of customers online. If you are a start-up business owner, create a simple landing page to start a website presence. This will help you establish a strong online presence. You can find a professional web design company to get custom websites tailored to meet your brand needs. Or else go for platforms like WordPress, SquareSpace, Wix, etc., to build the website.
4. Email Marketing
Another important digital marketing strategy that lets you increase brand awareness is email marketing. The company can send a series of emails to the target audience to build trust and credibility. This brand strategy includes sending emails containing details about the brand and its product and services.
5. Social Media Marketing
To build strong brand awareness of your brand, you’ve got to socialize. Being active on social media is the better way to do that. Businesses have to engage with customers. Get the target audience’s attention by posting interesting and informative posts. Encourage user-generated content related to your brand by conducting social media contests. This will increase customers’ brand loyalty.
If you can’t manage the social media marketing campaigns by yourself, there are several social media marketing experts with the best SMM services. The SMM consultants can deliver tailored solutions for each platform such as Facebook, Twitter, LinkedIn, Instagram, etc.
6. Video Ads
Video is one of the best ways to create online awareness about your brand. You can promote your corporate video using platforms like social media websites, YouTube, etc. This will help your brand reach more people.
7. Google Ads
Utilizing Google Ads is a great marketing strategy. You can attract more customers to your brand by using image ads. You can also use Google tools to analyze your marketing campaigns and compare that with competitors.
8. SEO
Search engine optimization (SEO) is the process of improving the visibility of your website on search engines such as Google. By search engine optimization your website will be at the top position on search engine result pages.
With the help of a search engine optimization company, you can customize the content of your website in a way that enhances search engine visibility. SEO companies use the appropriate keywords when creating website content to increase website visibility.
Related Article: How to Find the Best SEO Company in Kerala, India?
9. Attractive Visuals
Your brand is likely to have better visibility when you integrate visuals as part of your marketing and website content. With a few effective strategies, you can succeed in visual marketing. Maintain consistency in all designs related to your brand. A brand identity can be created by maintaining the same design style on logos, brochures, business cards, shared images on social media platforms, and more.
10. Content Marketing
For content marketing, you need to create content that connects quickly with customers. Coming up with a great brand story in the first place will help increase the credibility of your brand. Continue to create such informative content and market it through various platforms including social media.
Conclusion – Tips to Get Boost Online Brand Awareness
Online brand awareness has a huge role in deciding a business’s success. The brand must have a unique logo design to stand out from others. Different digital marketing strategies like email marketing, influencer marketing, social media marketing, video ads, Google ads, content marketing, SEO, etc., will help the brand to get familiar with the customers. Ultimately, having a website is important in creating an online presence. By following these tips your business can establish a strong brand presence online.