ബിസിനസ്സുകൾ കണ്ടന്റ് മാർക്കറ്റിംഗ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം
1. ബിസിനസ്സിൻ്റെ വിശ്വാസം വളർത്തുക
നിങ്ങളുടെ ഉപഭോക്താക്കളാവാൻ സാധ്യതയുള്ള ആളുകളോട് അവർ നേരിടുന്ന വെല്ലുവിളികളേക്കുറിച്ചും മറ്റും പറയുന്നത് നിങ്ങൾ അവരെ എത്രത്തോളം വില കൽപ്പിക്കുന്നു എന്നവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. ഇതിലൂടെ നിങ്ങളുടെ ബിസിനസ്സിലുള്ള അവരുടെ വിശ്വാസം വളർത്തിയെടുക്കാൻ കഴിയും. ബ്ലോഗ് പോസ്റ്റുകളിലൂടെയും മറ്റ് തരത്തിലുള്ള കണ്ടന്റുകളിലൂടെയും നിങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാവും.
2. നിങ്ങളുടെ വെബ്സൈറ്റിൻ്റെ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ മെച്ചപ്പെടുത്തുക
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനിൽ കണ്ടന്റ് മാർക്കറ്റിംഗിൻ്റെ പങ്ക് വളരെ വലുതാണ്. ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ സെർച്ച് റിസർട്ടിലെ ആദ്യസ്ഥാനങ്ങളിൽ തന്നെ നിങ്ങളുടെ വെബ്സൈറ്റ് പ്രത്യക്ഷപ്പെടാൻ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ ആവശ്യമാണ്.
കണ്ടന്റ് മാർക്കറ്റിംഗ് വഴി നിങ്ങളുടെ വെബ്സൈറ്റിലെ ലേഖനങ്ങളും മറ്റും ഒരുപാട് ആളുകളിലേക്ക് എത്തിക്കാൻ ആവും. രസകരവും ആകർഷകവുമായ കണ്ടന്റിലൂടെ ഈ ആളുകളെ വെബ്സൈറ്റിൽ തന്നെ പിടിച്ചുനിർത്തുന്നത് വെബ്സൈറ്റിൽ നിന്ന് തിരികെ പോകുന്നവരുടെ എണ്ണം കുറയ്ക്കും. ഇത് വെബ്സൈറ്റിന് ഉയർന്ന സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ റാങ്കിങ് നേടിത്തരും.
Related Topic: ബിസിനസ് വെബ്സൈറ്റ് ഗൂഗിൾ സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ ചെയ്യേണ്ടതിൻ്റെ പ്രാധാന്യം
3. ബ്രാൻഡ് അവബോധം സൃഷ്ടിക്കുന്നു
ആളുകൾക്ക് നിങ്ങളുടെ ബ്രാൻഡിനെ പരിചിതമാക്കുന്നതിനുള്ള ഒരു മാർഗം അവർക്ക് മൂല്യവത്തായതും പ്രസക്തവുമായ കണ്ടന്റ് സൃഷ്ടിക്കുക എന്നതാണ്. ഇത് ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ്സിനെ ഓർമയിൽ സൂക്ഷിക്കാൻ സഹായിക്കുകയും. അതുവഴി വീണ്ടും അവരുമായി ബിസിനസ്സ് നടത്തതാൻ സാധിക്കുകയും ചെയ്യും.
Related Article: നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനുള്ള 10 മാർഗങ്ങൾ
4. നിങ്ങളുടെ വെബ്സൈറ്റ് പുതുമയുള്ളതും പ്രസക്തവുമായി നിലനിർത്തുക
നിങ്ങളുടെ ബ്ലോഗിൽ സ്ഥിരമായി പുതിയ ലേഖനങ്ങൾ പോസ്റ്റുചെയ്യുന്നത് ബ്ലോഗ് ഇല്ലാത്ത ബിസിനസുകളേക്കാൾ 126% കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കും. ഇങ്ങനെ വെബ്സൈറ്റ് പ്രസക്തമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നു എന്നുറപ്പുവരുത്താനുള്ള മാർഗമാണ് കണ്ടന്റ് മാർക്കറ്റിംഗ്.
5. ഉപഭോക്താക്കളാവാൻ സാധ്യതയുള്ള ആളുകളെ ആകർഷിക്കുക
വലിയൊരു വിഭാഗം ആളുകൾ ഉൽപ്പന്നങ്ങളോ സേവങ്ങളോ കണ്ടെത്താൻ പരസ്യങ്ങളേക്കാൾ കൂടുതൽ ലേഖനങ്ങളെ ആശ്രയിക്കാറുണ്ട്. കാരണം പരസ്യത്തിലെ വാചകങ്ങളെക്കാൾ ലേഖനങ്ങളിൽ പറയുന്ന കാര്യങ്ങളായിരിക്കും ആളുകൾക്ക് കൂടുതൽ വിശ്വാസയോഗ്യം. ഒരു കണ്ടന്റ് റൈറ്ററുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തയ്യാറാക്കി അത് വെബ്സൈറ്റിലൂടെ പങ്കുവെക്കുന്നത് നിങ്ങളുടെ ബിസിനസ്സിൻ്റെ ഉപഭോക്താക്കളാവാൻ സാധ്യതയുള്ള ആളുകളെ ആകർഷിക്കും.
6. നിങ്ങളുടെ ബിസിനസ്സിലെ എതിരാളികളേക്കാൾ മുകളിലേക്ക് വളരാൻ സഹായിക്കുന്നു
കണ്ടന്റ് മാർക്കറ്റിംഗിന് നിങ്ങളുടെ ബിസിനസ്സിനെ പുതുമയുള്ളതും പ്രസക്തവുമായി നിലനിർത്തുന്നതിനും അതുവഴി സമാന ബിസിനസുകളിൽ നിന്ന് നിങ്ങളുടെ ബിസിനസിനെ വേർതിരിക്കുന്നതിനും സഹായിക്കുന്നു. സെർച്ച് എഞ്ചിനുകളിലും മറ്റ് ഓൺലൈൻ ചാനലുകളിലും നിങ്ങളുടെ എതിരാളികളേക്കാൾ ഉയർന്ന റാങ്കിങ് നേടാൻ കണ്ടന്റ് മാർക്കറ്റിംഗ് ഉപകരിക്കും.
7. സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുന്നു
നിങ്ങളുടെ കണ്ടന്റ് ഒരു ഉപഭോക്താവിൻ്റെ ആവശ്യം നടത്തിക്കൊടുക്കുകയോ ഒരു പ്രശ്നം പരിഹരിക്കുകയോ ചെയ്താൽ, നിങ്ങളുടെ ഉപഭോക്താക്കൾ അത് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചേക്കാം. ഇതിനർത്ഥം നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന മറ്റാളുകളും കാലക്രമേണ നിങ്ങളുടെ കണ്ടന്റ് ലൈക്ക് ചെയ്യുകയും പങ്കിടുകയും ചെയ്യും. ഉയർന്ന നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതും പങ്കിടുന്നതും നിങ്ങളെ സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുന്നു.
Related Topic: സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വഴി എങ്ങനെ ബിസിനസ്സുകൾക്ക് നേട്ടമുണ്ടാക്കാം?
8. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പന വർദ്ധിപ്പിക്കുക
നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട സാധനങ്ങളോ സേവനങ്ങളോ തിരയുന്ന ആളുകളിലേക്ക് എത്തിച്ചേരാൻ കണ്ടന്റ് മാർക്കറ്റിംഗ് കൊണ്ട് സാധിക്കും. അത്തരത്തിൽ എത്തിച്ചേരുന്ന ആളുകൾക്ക് അനുയോജ്യമായ ഉള്ളടക്കം നിങ്ങളുടെ വെബ്സൈറ്റിലുണ്ടെങ്കിൽ അവർ നിങ്ങളുടെ സേവനങ്ങൾ സ്വീകരിച്ച് നിങ്ങളുടെ ബിസിനസ്സിൻ്റെ ഉപഭോക്താവായി മാറും.
9. കുറഞ്ഞ ചെലവിൽ കൂടുതൽ ഫലപ്രാപ്തി
കണ്ടന്റ് തയ്യാറാക്കുന്നത് വളരെ ചെലവ് കുറഞ്ഞ കാര്യമാണ്. ചെലവ് കുറഞ്ഞ കണ്ടന്റ് റൈറ്റിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തി നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ കണ്ടന്റ് തയ്യാറാക്കാം. നിങ്ങളുടെ വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിക്കുന്നതിനൊപ്പം ഓൺലൈനിൽ പങ്കിടാനും അത് പരസ്യം ചെയ്യാനും സാധിക്കും.
10. നിങ്ങളുടെ ബിസിനസ്സ് പരസ്യം ചെയ്യാതെ തന്നെ കണ്ടന്റ് മാർക്കറ്റിംഗ് ഒരു പരസ്യമായി മാറുന്നു
പരമ്പരാഗത മാർക്കറ്റിംഗ് പോലെത്തന്നെ കണ്ടന്റ് മാർക്കറ്റിംഗും നിങ്ങളുടെ ബിസിനസ്സിൻെറ ഉപഭോക്താക്കളാവാൻ സാധ്യത ഉള്ളവരെ ആകർഷിക്കുകയും അത് നിങ്ങളുടെ പരസ്യമായിത്തന്നെ പ്രവർത്തിക്കുകയും ചെയ്യും.
Top 10 Advantages of Content Marketing for Businesses
Here is the top list of advantages provided by content marketing for businesses.
1. Build trust in your business
Telling potential customers about the challenges they face and other things will help them understand how much you value them. This way you can build their trust in your business. You can strengthen your relationship with your customers through blog posts and other types of content.
2. Improve your website’s SEO
The role of content marketing in SEO is huge. SEO is important to make your website appear on top of search results in search engines like Google. Content marketing will help your articles to reach a lot of people. Keeping these people on the website with engaging and informative content will reduce the bounce rate of the website. This will give the website a higher SEO ranking. There are a lot of SEO companies in Kerala, India capable of doing content marketing.
3. Creates brand awareness
One way to make people familiar with your brand is to create content that is valuable and relevant to them. It also helps customers keep your business in mind. That way you will be able to do business with them again.
4. Keep your website updated and relevant
Regularly posting new articles on your blog will give you 126% more opportunities than businesses having no blogs. Content marketing is a way of making sure that the website provides relevant information to the customers.
5. Attract potential customers
A large number of people rely more on articles than advertisements to find products or services. Because people are more likely to trust what is said in articles than what is advertised. Creating articles related to your business with the help of a content writer and sharing them through the website will attract potential customers to your business.
6. Helps you grow above your competitors in your business
Content marketing helps keep your business fresh and relevant, thereby separating your business from similar businesses. Content marketing can help you get higher rankings than your competitors in search engines and other online channels.
7. Helping to reach more people on social media
If your content meets a customer’s need or solves a problem, your customers may share it on popular social media platforms. This means that the other people you want to reach will like and share your content over time. Creating and sharing high-quality content helps you reach more people on social media. This is why social media marketing agencies include content marketing strategies in their campaigns.
8. Increase sales of products and services
Content marketing can help you reach people who are looking for products or services related to your business. If there is relevant content on your website for people who reach out like that, they will accept your services and become customers of your business.
9. Cost-effective digital marketing method
Content preparation is very cost-effective. Create content that suits your business by using affordable content writing services. You can publish that content on your website, share it online, and promote it.
10. Content marketing becomes a way of promotion without obviously advertising your business
Like traditional marketing, content marketing is about attracting potential customers to your business. When you share the content on social media and other platforms, it becomes a sort of advertisement without being an actual ad.
Benefits of content marketing for Businesses – Summary
The major benefit of content marketing is that it can attract more potential customers to your business. It is a very cost-effective digital marketing strategy. More benefits are listed above.